02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Bail Granted

Kerala

കണ്ടെത്താനായില്ലെന്ന് പോലീസ്; കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്ത് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ തന്നെ കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോർട്ട് നിലനിൽക്കെ, കോടതിയിൽ നേരിട്ടെത്തി ജാമ്യം നേടി റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ ഈ നീക്കം. 2013 ഫെബ്രുവരി 11Read More

Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസിലും മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമായി ഹൈക്കോടതി വിധി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ രാഹുലിനെതിരെ നിലവിലുള്ള മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി, ആരോപിക്കപ്പെടുന്ന രീതിയിലുള്ള പീഡനം നടന്നതായി പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് ജാമ്യം നൽകിയത്. ഈ മാസം 16ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാഹുൽ ഹാജരാകണം. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രാവിലെ [&Read More

Main story

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ദീപകിന്റെ ലാപ്‌ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ [&Read More

Main story

ശബരിമല സ്വർണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്ക്ക്; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പരാതികളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായ സ്വാഭാവിക ജാമ്യം പ്രതിക്ക് ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് [&Read More

Kerala

മൂന്നാം ബലാത്സംഗക്കേസിലും ജാമ്യം: രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുകയായിരുന്ന രാഹുൽ ഈ ഉത്തരവോടെ പുറത്തിറങ്ങും. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിധി പറയുന്നത് കഴിഞ്ഞ ദിവസം കോടതി മാറ്റിവെച്ചിരുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, എംഎൽഎയ്‌ക്കെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുൽ [&Read More