കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ റിമാൻഡ് തുടരും. ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന വാദത്തിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉറച്ചുനിന്നു. എന്നാൽ, ഷിംജിത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ദീപക്കിന്റെ മാനസികാവസ്ഥയെ തകർക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോർട്ട്. ഷിംജിതയുടെ മൊബൈൽ [&Read More