27/01/2026

Tags :BCCI Women

Sports

ട്രോഫി ഏറ്റുവാങ്ങാനെത്തിയ ഹർമൻ കാലില്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ചു; തടഞ്ഞ് ജയ് ഷാ

മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More

Sports

പെൺചരിതം; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് വനിതാ ലോക കിരീടം

മുംബൈ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ ചരിത്രം. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം കന്നി ലോക കിരീടത്തിൽ മുത്തമിട്ടു. അർദ്ധ സെഞ്ചുറിക്കു പുറമെ അഞ്ചു വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് കലാശപ്പോരിൽ നീലപ്പടയുടെ വിജയനായികയായത്. ​ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 299 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിനു മുന്നിൽ പടുത്തുയർത്തിയത്.​ഇന്ത്യൻ ഇന്നിങ്‌സിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് [&Read More