ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടെ മത്സ്യ ബന്ധന തൊഴിലാളികൾക്കൊപ്പം വെള്ളത്തിലിറങ്ങി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ് ജില്ലയിൽ വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായും കർഷകരുമായും കൂടിക്കാഴ്ച നടത്തിയത്. മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം കായലിലൂടെ തോണിയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി, വെള്ളത്തിലേക്ക് എടുത്തു ചാടുകയും നീന്തുകയും ചെയ്തു. ‘ബിഹാറിലെ ബെഗുസരായിയിൽ വി.ഐ.പി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നിക്കൊപ്പം അവിടത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടതിൽ അതിയായ സന്തോഷം. അവരുടെ ജോലി [&Read More