28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Benjamin Netanyahu

World

‘കുട്ടികളെ കൊന്നൊടുക്കി എങ്ങനെ ഉറങ്ങുന്നു, നെതന്യാഹു!’; ഗസ്സ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധത്തീയായി ഓസ്ട്രേലിയന്‍ ഗായിക

സിഡ്നി: ഓസ്ട്രേലിയന്‍ ഗായിക അയ മേയുടെ പുതിയ പ്രതിഷേധ ഗാനവും, അറബ് ഫിലിം ഫെസ്റ്റിവലില്‍ ‘ഫലസ്തീന്‍ 36’ എന്ന സിനിമ നേടിയ അംഗീകാരവും ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഗസ്സ വംശഹത്യയ്‌ക്കെതിരെ കലയിലൂടെ ശക്തമായ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന രണ്ട് കലാരൂപങ്ങളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് അയ മേ പുറത്തിറക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘മിസ്റ്റര്‍ ബിബി, കുട്ടികളെ കൊന്നൊടുക്കി താങ്കള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?Read More

World

‘അഴിമതിക്കേസില്‍ സമ്പൂര്‍ണ മാപ്പുനല്‍കണം’; ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി നെതന്യാഹു

തെല്‍ അവീവ്: തനിക്കെതിരായ അഴിമതിക്കേസുകളില്‍ സമ്പൂര്‍ണ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി ബെഞ്ചമിന്‍ നെതന്യാഹു. ഐസക് ഹെര്‍സോഗിനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, നിലവിലെ നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് നെതന്യാഹു ഈ അസാധാരണമായ നീക്കം നടത്തിയത്. (Read More

World

‘ഗസ്സയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും കണക്ക് ചോദിച്ചേ അടങ്ങൂ’ നെതന്യാഹുവിനും ഇസ്രായേൽ

അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്. ​നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. [&Read More

Magazine

എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞ തനിയൊരുവന്‍ മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിലെ എല്ലാ വെല്ലുവിളികളെയും തകർത്തെറിഞ്ഞുകൊണ്ടാണ്, സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 34കാരനായ മംദാനിയുടെ ഈ വിജയം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്നീ അപൂർവതകളും ഈ ജയത്തിൽ ഒത്തുവവന്നു. ​ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് മംദാനി ആവർത്തിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി. ഇതിനുപുറമെ, ഗസ്സയിലെ ഇസ്രയേലിൻ്റെ [&Read More

World

‘എല്ലാവരും ഇപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നു’; ട്രംപിനെ വിളിച്ച് നെതന്യാഹു

തെല്‍ അവീവ്/വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ‘ഞാനിപ്പോള്‍ നെതന്യാഹുവുമായി സംസാരിച്ചു. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, വിശ്വസിക്കാനാവുന്നില്ല എന്നാണ് നെതന്യാഹു എന്നോട് പറഞ്ഞത്,’Read More

World

‘ഇറാൻ അമേരിക്കയെ ലക്ഷ്യമിട്ട് ആണവ മിസൈൽ വികസിപ്പിക്കുന്നു’; ആരോപണവുമായി നെതന്യാഹു

തെല്‍ അവീവ്: ഇറാനെതിരെ പുതിയ ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നുണ്ടെന്നാണു പുതിയ വാദം. അമേരിക്കന്‍ നഗരങ്ങളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഈ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ ഷാപ്പിറോയുമായുള്ള അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ആരോപണം. ”8,000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നത്. അതിലേക്ക് ഒരു 3,000 കിലോ മീറ്റര്‍ ദൂരം കൂടി ചേര്‍ത്താല്‍ ഈ മിസൈലുകള്‍ക്ക് അമേരിക്കയുടെ കിഴക്കന്‍ [&Read More