27/01/2026

Tags :Bihar Assemboy Polls 2025

India

‘ഫ്രീബി സംസ്കാരത്തിനെതിരെ സംസാരിച്ച മോദിയും ഇപ്പോള്‍ അത് ഏറ്റെടുക്കുന്നു; ഇത് വികസനമല്ല, രാഷ്ട്രീയ

ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയത്തിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. വോട്ടുകള്‍ നേടാന്‍ സൗജന്യങ്ങള്‍ സഹായിച്ചേക്കാം. എന്നാല്‍, അവ രാജ്യത്തെ മുന്നോട്ടുനയിക്കില്ലെന്നും, കടമെടുത്ത പണം നല്‍കുന്നത് വികസനമല്ല, രാഷ്ട്രീയ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ വിമര്‍ശനം. ”മത്സരബുദ്ധിയോടെയുള്ള ഈ സൗജന്യ പ്രഖ്യാപനങ്ങള്‍ ഭരണതലത്തിലെ സാമ്പത്തിക അച്ചടക്കം പൂര്‍ണമായി ഇല്ലാതാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അവിശ്വസനീയമായ വാഗ്ദാനങ്ങള്‍ [&Read More

India

നിതീഷ് പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചില്ല; പ്രതിഷേധവുമായി നൂറുകണക്കിനു സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം വാഗ്ദാനം ചെയ്ത 10,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നവാഡ ജില്ലയിലെ സിരദ്ല മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍, രോഷാകുലരായ സ്ത്രീകള്‍ തടിച്ചുകൂടിയതോടെ ‘ജീവിക’ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടതായി ‘പ്രഭാത് ഖബര്‍’, ‘പത്രിക’ തുടങ്ങിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 10 ലക്ഷം വനിതകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ [&Read More

Main story

‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ ഡാറ്റയിലെ സുതാര്യതയില്ലായ്മയും സ്ഥിരതയില്ലായ്മയും ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ മൊത്തം വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെയും കണക്കുകള്‍ കമ്മിഷന്‍ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും കണക്കുള്‍ ചോദ്യംചെയ്തു രംഗത്തെത്തിയാല്‍ ഇനിയും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറക്കാല ആരോപിച്ചു. എസ്‌ഐആറിന്റെ അന്തിമ പട്ടിക പൂര്‍ത്തിയായ [&Read More

Main story

‘വോട്ട് വാങ്ങാന്‍ പണം വിതരണം ചെയ്താല്‍ ക്ഷേമമാകില്ല’; വിമര്‍ശനവുമായി മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണം വിതരണം ചെയ്യുന്നത് യഥാര്‍ത്ഥ ജനക്ഷേമമല്ലെന്നും, അത് വോട്ട് വാങ്ങാനുള്ള തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് വഴിവെച്ചത് ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ [&Read More

India

‘ക്യാപ്റ്റനായി’ പത്താം ഊഴം; നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More

India

”പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ 3 വാനരന്മാരെ പോലെ”- രാഹുലിനും തേജസ്വിക്കും

പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More

Main story

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം-ദലിത് വിഭാഗങ്ങളില്‍നിന്നും ഉപമുഖ്യമന്ത്രിമാര്‍-പപ്പു യാദവ്

പാട്‌ന: ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്ന് സ്വതന്ത്ര എംപിയായ പപ്പു യാദവ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. എല്ലാ സമൂഹത്തിനും ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നത് അദ്ദേഹത്തിന്റെ നിലപാടാണ്’Read More