തിരുവനന്തപുരം: കാപ്പാ കേസിൽപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിച്ചു. കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയറുടെ കാസ്റ്റിങ് വോട്ടോടെയാണ് അവധി അപേക്ഷ പാസായത്. മേയറുടെ വോട്ടും യുഡിഎഫ് വിമതൻ സുധീഷിന്റെ പിന്തുണയും ഉൾപ്പെടെ 51 പേർ അപേക്ഷയെ അനുകൂലിച്ചു. അവധി അനുവദിച്ചതിനെത്തുടർന്ന് കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് അരങ്ങേറിയത്. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ [&Read More
Tags :BJP councillor
തൃശൂർ: കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്‌തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജയിലിനുള്ളിൽ വെച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതൻ ഇക്കുറി സത്യപ്രതിജ്ഞ ചെയ്‌തത്. നേരത്തെ ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ [&Read More
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി നേതാവിന് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിലെ മണ്ഡാവലിയിലെ ബിജെപി കൗൺസിലർ ശശി ചന്ദ്‌നയ്ക്കാണ് തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സാരമായ പരിക്കേറ്റ ഇവരെ നിർമൻ വിഹാറിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മണ്ഡാവലിയിലെ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ശശി ചന്ദ്‌നയ്ക്ക് നേരെ പശുവിന്റെ ആക്രമണമുണ്ടായത്. ‘റോഡിലൂടെ നടന്നു വരികയായിരുന്ന എന്റെ നേർക്ക് മുന്നിൽനിന്ന് [&Read More