മുംബൈ: വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. തന്നെ ‘രസമലായ്’ എന്ന് വിളിച്ച് പരിഹസിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയ്ക്ക് ബിജെപി നേതാവ് കെ അണ്ണാമലൈ ശക്തമായ മറുപടി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളും വെറും ‘അജ്ഞതയും രാഷ്ട്രീയ പ്രേരിതവുമാണെന്ന്’ അണ്ണാമലൈ തുറന്നടിച്ചു. മുംബൈയിലെ രാഷ്ട്രീയ റാലികളിൽ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോട് ചെന്നൈയിൽ വെച്ചാണ് അണ്ണാമലൈ പ്രതികരിച്ചത്. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെയോ [&Read More