മുംബൈ: താക്കറെ കുടുംബത്തിന്റെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിച്ചെടുത്തു. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിൽ ആദ്യമായാണ് ബിജെപി ഭരണത്തിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ കരുത്തുപ്രകടനമായും ഈ ഫലം വിലയിരുത്തപ്പെടുന്നത്. ആകെ 227 വാർഡുകളുള്ള ബിഎംസിയിൽ 89 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. 2017ലെ 82 സീറ്റുകൾ എന്ന റെക്കോർഡ് [&Read More
Tags :BMC
ബിജെപി ലഘുലേഖയ്ക്കുള്ളില്‍ കവറില്‍ ഒളിപ്പിച്ച് പണം; വോട്ടര്‍മാരെ പിടിക്കാന്‍ പണം വിതരണം ചെയ്യുന്നുവെന്ന്
മുംബൈ: മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. താനെ ജില്ലയിലെ ഡോംബിവിലിയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്ക്വാദ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനുള്ളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് ലഘുലേഖകള്‍ക്കൊപ്പം വെള്ള കവറുകള്‍ കൈമാറുന്നതാണ് വീഡിയോയിലുള്ളത്. കവറുകള്‍ തുറക്കുമ്പോള്‍ അതില്‍ 500 രൂപയുടെ [&Read More