27/01/2026

Tags :BMC Elections

India

‘അന്ന് എന്റെ വീട് തകർത്തവർക്ക് ഇന്ന് ജനങ്ങൾ മറുപടി നൽകി’; ബിഎംസിയിലെ ബിജെപി

മുംബൈ: ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ചരിത്രവിജയം നേടുമ്പോൾ തന്റെ പ്രതികാരം പൂർത്തിയായതായി നടി കങ്കണ റണാവത്ത് പ്രഖ്യാപിച്ചു. ബിഎംസിയിൽ ശിവസേനയുടെ (യുബിടി) ആധിപത്യം തകർന്നത് തനിക്ക് നീതി ലഭിച്ച നിമിഷമാണെന്ന് കങ്കണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വൻ വിജയത്തിൽ അഭിനന്ദിച്ച കങ്കണ, മുംബൈയിലെ ജനങ്ങൾ സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും അർഹമായ മറുപടി നൽകിയെന്നും കൂട്ടിച്ചേർത്തു. 2020ൽ അവിഭക്ത ശിവസേന മഹാരാഷ്ട്ര ഭരിക്കുമ്പോഴാണ് കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം [&Read More

Main story

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; ഉദ്ധവ് പക്ഷം രണ്ടാം സ്ഥാനത്ത്

മുംബൈ: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ആകെയുള്ള 227 സീറ്റുകളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 90 സീറ്റുകളിൽ ബിജെപി ലീഡ് നേടി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 28 സീറ്റുകളിൽ മുന്നിലാണ്. ഇതോടെ മഹായുതി സഖ്യം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 114 എന്ന സംഖ്യയിലേക്ക് അടുക്കുകയാണ്. അതേസമയം, താക്കറെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾക്കിടയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന [&Read More

India

‘ഞാൻ മുംബൈയിൽ വരുന്നു; ധൈര്യമുണ്ടെങ്കിൽ എന്‍റെ കാലുകൾ വെട്ടൂ’- രാജ് താക്കറെയോട് കെ.

മുംബൈ: വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. തന്നെ ‘രസമലായ്’ എന്ന് വിളിച്ച് പരിഹസിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയ്ക്ക് ബിജെപി നേതാവ് കെ അണ്ണാമലൈ ശക്തമായ മറുപടി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളും വെറും ‘അജ്ഞതയും രാഷ്ട്രീയ പ്രേരിതവുമാണെന്ന്’ അണ്ണാമലൈ തുറന്നടിച്ചു. മുംബൈയിലെ രാഷ്ട്രീയ റാലികളിൽ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോട് ചെന്നൈയിൽ വെച്ചാണ് അണ്ണാമലൈ പ്രതികരിച്ചത്. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെയോ [&Read More