‘ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്തവർക്ക് സിഐ പോസ്റ്റോ?’; ബോഡി ബിൽഡർമാരുടെ നിയമനത്തിൽ മുൻ സർക്കാരിനെതിരെ
കൊച്ചി: കേരള പൊലീസിൽ സ്പോർട്‌സ് ക്വാട്ട വഴി ബോഡി ബിൽഡർമാർക്ക് നേരിട്ട് സർക്കിൾ ഇൻസ്പെക്ടർമാരായി (സിഐ) നിയമനം നൽകിയ നടപടിയിൽ മുൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. യോഗ്യരായ രാജ്യാന്തര ഫുട്ബോൾ താരങ്ങളെ തഴഞ്ഞ്, കായികക്ഷമതയില്ലാത്ത രണ്ടുപേർക്ക് ചട്ടങ്ങൾ മറികടന്നാണ് നിയമനം നൽകിയതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു. നിയമനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. നൂറു മീറ്റർ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്ത, ശാരീരികക്ഷമതാ പരീക്ഷ ജയിക്കാത്തവർക്കാണ് നേരിട്ട് [&Read More