27/01/2026

Tags :Bollywood News

News

‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട

മുംബൈ: ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെ റഹ്മാനോട് ‘ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ’ ഉപദേശിച്ച് പ്രമുഖ ഗായകൻ അനുപ് ജലോട്ട രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിരിയ്ക്കുകയാണ്. മതം കാരണമാണ് തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണമെന്നാണ് ജലോട്ടയുടെ നിലപാട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് റഹ്മാൻ ലോകപ്രശസ്തിയും ജനങ്ങളുടെ സ്‌നേഹവും ആദരവും നേടിയത്. എന്നിട്ടും മതം തിരിച്ചടിയാകുന്നു എന്ന് അദ്ദേഹത്തിന് [&Read More

Entertainment

അക്ഷയ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; താരദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം മുംബൈയിൽ അപകടത്തിൽപ്പെട്ടു. 25ാം വിവാഹ വാർഷികാഘോഷം കഴിഞ്ഞ് വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ ജുഹുവിലെ സിൽവർ ബീച്ച് കഫേയ്ക്ക് സമീപമാണ് സംഭവം. താരദമ്പതികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്ന് ജുഹുവിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ് കുമാറും കുടുംബവും. ഈ സമയത്ത് അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് അക്ഷയ് കുമാറിന്റെ കോൺവോയ് വാഹനങ്ങളിൽ ഒന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. [&Read More

Entertainment

കരിഷ്മയുടെ വിവാഹമോചന രേഖകൾ വേണം; സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബോളിവുഡ് താരം കരിഷ്മ കപൂറും അന്തരിച്ച വ്യവസായി സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചന രേഖകൾ ആവശ്യപ്പെട്ട് സഞ്ജയുടെ മൂന്നാം ഭാര്യ പ്രിയ കപൂർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രിയയുടെ ഈ നീക്കം തികച്ചും ‘നിസ്സാരവും’ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കരിഷ്മ കോടതിയിൽ വ്യക്തമാക്കി. സഞ്ജയ് കപൂറിന്റെ നിയമപരമായ അവകാശി താനാണെന്നും ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള അനന്തരാവകാശ കേസിലെ നടപടികൾ പൂർത്തിയാക്കാൻ 2016ലെ വിവാഹമോചന രേഖകൾ അനിവാര്യമാണെന്നുമാണ് പ്രിയയുടെ വാദം. എന്നാൽ തന്റെ കക്ഷിയുടെ അതീവ [&Read More

Entertainment

സവര്‍ണ ഹിന്ദു സ്വത്വം എന്നെ രക്ഷിച്ചു, ഉമര്‍ ഖാലിദിന് ജയിലില്‍ കിടക്കേണ്ടി വന്നു-

മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരേ കുറ്റത്തിന്റെ പേരില്‍ കേസ് നേരിട്ടിട്ടും ഉമര്‍ ഖാലിദിനെപ്പോലെ താന്‍ ജയിലിലായില്ല. അതിന് കാരണം തന്റെ സവര്‍ണ ഹിന്ദു എന്ന സ്വത്വമാണെന്നും സ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉമര്‍ ഖാലിദും താനും ഒരേ ആരോപണങ്ങള്‍ നേരിട്ടവരാണ്. എന്നാല്‍, ഒരു മുസ്‌ലിമായ ഉമര്‍ ഖാലിദിനെ വേട്ടയാടുന്നത് പോലെ തന്നെ ലക്ഷ്യമിടുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരു [&Read More

India

‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച്

ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More

Entertainment

‘ആര്യൻ ഖാൻ ജയിലിലായതോടെ ഷാരൂഖ് ഖാന്‍ ജവാൻ ഷൂട്ടിങ് നിർത്തി; ആരും കാണാത്ത

മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അകപ്പെട്ട സമയത്ത് ഷാരൂഖ് ഖാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം പുലർത്തിയ ആത്മസംയമനത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി ഗിരിജ ഓക്ക്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ജവാനി’ൽ ഷാരൂഖിന്റെ ടീമിലെ പ്രധാന അംഗമായി വേഷമിട്ട ഗിരിജ, ഒരു അഭിമുഖത്തിലാണ് അന്നത്തെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചത്. മകൻ ജയിലിലായ ആ മാസങ്ങളിൽ ഷാരൂഖ് ഖാൻ ‘ജവാൻ’ സിനിമയുടെ ചിത്രീകരണം പൂർണമായും നിർത്തിവെച്ചിരുന്നുവെന്ന് ഗിരിജ വെളിപ്പെടുത്തി. “ആ സമയത്ത് ആർക്കും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ [&Read More