04/04/2026
[fontresizer_tawhidurrahmandear_widget]

Tags :Breaking News

World

ഖാംനഇയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്തത് ട്രാഫിക് ക്യാമറകൾ വഴി; ഇസ്രയേലിന്റെ ചാരനീക്കത്തിന്റെ വിവരങ്ങൾ

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ ഇസ്രയേൽ നടത്തിയത് വർഷങ്ങൾ നീണ്ട അതിസങ്കീർണ്ണമായ നിഴൽയുദ്ധമെന്ന് വെളിപ്പെടുത്തൽ.തെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ മൊബൈൽ നെറ്റ്‌വർക്കുകൾ വരെ ഹാക്ക് ചെയ്താണ് ഇസ്രയേൽ ഖമേനിയുടെ ഓരോ ചലനവും നിരീക്ഷിച്ചതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ക്യാമറകൾ വഴി ചോർന്നത് അതീവ രഹസ്യങ്ങൾ വർഷങ്ങളായി തെഹ്‌റാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് [&Read More

Iran

നതാൻസ് ആണവ കേന്ദ്രത്തിന് നേരെ ആക്രമണം; വികിരണ ഭീഷണിയിൽ ആശങ്കയറിയിച്ച് ഐഎഇഎ

തെഹ്‌റാൻ: ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും ആക്രമണം. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിലാണ് നതാൻസ് ലക്ഷ്യമിടപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയിലെ (Read More

World

സൗദിയിലെ അമേരിക്കൻ എംബസിയിൽ ഉഗ്രസ്ഫോടനം; തീഗോളം ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്, കനത്ത തിരിച്ചടി

റിയാദ്‌: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇന്ന് പുലർച്ചെ വൻ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ എംബസിയിൽ പതിച്ചതായും തുടർന്ന് ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എംബസി പരിസരത്ത് നിന്ന് വലിയ തോതിൽ തീഗോളങ്ങളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണെന്നും ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ [&Read More

World

പാക് സൈനിക താവളങ്ങൾക്ക് നേരെ താലിബാന്റെ ഡ്രോൺ ആക്രമണം; ഓപ്പറേഷൻ സിന്ദൂറിനിടെ തകർന്ന

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാൻ താലിബാൻ ഭരണകൂടവും തമ്മിലുള്ള അതിർത്തി സംഘർഷം കനത്ത യുദ്ധത്തിലേക്ക് നീങ്ങുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം തുടങ്ങി പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് താലിബാൻ സേന ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂറിനിടെ തകർന്ന നൂർ ഖാൻ ബേസിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കവെയാണ് വീണ്ടും ആക്രമണമുണ്ടായത്. താലിബാൻ നടത്തിയ ഈ പ്രത്യാക്രമണത്തിൽ പാക് സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. [&Read More

World

ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു, ദുബൈയിൽ വൻ സ്‌ഫോടനങ്ങൾ

അബുദാബി: ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാനിൽനിന്നുള്ള മിസൈലുകൾ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് അബുദാബിയിൽ മരണം റിപ്പോർട്ട് ചെയ്തത്. വാർത്താ ഏജൻസിയായ ‘വാമി’നെ ഉദ്ധരിച്ച് ‘അൽ അറബിയ ഇംഗ്ലീഷ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ദുബായിൽ നടുക്കുന്ന സ്‌ഫോടനങ്ങൾഅബുദാബിക്ക് പുറമെ ദുബൈയിലും അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. ബഹ്റൈൻ, [&Read More

Kerala

പൊലീസിന്റെ മൂക്കിൻതുമ്പിൽ കവർച്ച; ക്വാർട്ടേഴ്സിൽ നിന്ന് 50,000 രൂപയും നാല് പവൻ സ്വർണവും

തൃശൂർ: നഗരത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വൻ മോഷണം. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് 50,000 രൂപയും നാല് പവൻ സ്വർണവുമാണ് കവർന്നത്. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ ഡി.ഐ.ജി ഓഫീസിന് സമീപമാണ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊലീസിന് വലിയ നാണക്കേടായി [&Read More

World

അഫ്ഗാൻ്റെ വൻ തിരിച്ചടി; 55 പാക് സൈനികരെ കൊലപ്പെടുത്തി, 15 സൈനിക ഔട്ട്പോസ്റ്റുകൾ

കാബൂൾ/ഇസ്ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. അഫ്ഗാൻ സേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ 55 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിലെ തന്ത്രപ്രധാനമായ 15 പാക് സൈനിക ഔട്ട്‌പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതായാണ് സൂചനകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തി പങ്കിടുന്ന ഡ്യുറാൻഡ് ലൈനിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് നടന്നു വരികയായിരുന്നു. പാക് സൈന്യം അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ചതാണ് [&Read More

India

‘രഹസ്യ ഓപറേഷനിൽ സഹായിച്ചാൽ ഭീകരവിരുദ്ധ കേസുകൾ പിൻവലിക്കാം’- ഐഎസ് കേസിൽ വിചാരണ നേരിടുന്ന

മുംബൈ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദിനെ സമീപിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ട് പേരുടെ നടപടിയിൽ മുംബൈ പ്രത്യേക കോടതി എൻഐഎയോട് വിശദീകരണം തേടി. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവരാണ് മജീദിനെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയിലുള്ള ഗുരുതരമായ ഇടപെടലാണിതെന്ന് നിരീക്ഷിച്ച കോടതി, എൻഐഎയ്ക്കും താനെ പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ഫെബ്രുവരി 21Read More

Main story

2026-2027 സെൻസസ് വിജ്ഞാപനം ഇറങ്ങി: ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടുപടിക്കലെത്തി ചോദിക്കുക ഈ 33

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന 2027 ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ട ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലിനായി 33 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണൻ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ‘ഡിജിറ്റൽ സെൻസസ്’ എന്ന പ്രത്യേകതയും ഇതിനുണ്ട്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് പാൻഡെമിക് കാരണം വൈകിയിരുന്നു. അന്ന് [&Read More

Kerala

’പെൺസുഹൃത്തിനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു’; കാഞ്ഞിരപ്പള്ളിയിൽ വീട്ടിനുള്ളിലെ ദുരൂഹമരണത്തിൽ കൂടുതൽ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ലി മാത്യുവിനേയും കോട്ടയം ആലുംമൂട് സ്വദേശി ജോബിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേര്‍ളിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷേര്‍ളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് ഇവര്‍ കോട്ടയത്തെ കൂവപ്പള്ളിയില്‍ താമസിക്കാനായി എത്തിയത്. ഷേര്‍ലിയെ വീടിനുള്ളില്‍ [&Read More