ലണ്ടൻ: ലാസ് വെഗാസിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറന്നുയരുന്നതിനിടെ ചക്രം ഊരിത്തെറിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നെവാഡയിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ പിൻചക്രം വേർപെട്ട് താഴെ വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എയർബസ് എ3501000 വിമാനം റൺവേയിൽ നിന്ന് മുകളിലേക്ക് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ലാൻഡിംഗ് ഗിയറിന്റെ പിൻഭാഗത്ത് നിന്ന് ഒരു ചക്രം താഴേക്ക് പതിച്ചത്. എന്നാൽ സാങ്കേതിക തകരാർ വിമാനത്തിന്റെ യാത്രയെ ബാധിച്ചില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള [&Read More