ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ഒടുവിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയിലെ പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിലെ പിഴവുകളും പുനർമൂല്യനിർണ്ണയത്തിലെ അപാകതകളും വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ കൂടുതൽ ആശങ്കയിലേക്ക് തള്ളിവിടരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. “ഈ [&Read More