02/03/2026
[fontresizer_tawhidurrahmandear_widget]

Tags :CEC

Main story

എസ്‌ഐആർ പട്ടികയിലെ ‘പരേതരെ’ ജീവനോടെ ഗ്യാനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി മമത; കൂടിക്കാഴ്ചയിൽ

ന്യൂഡൽഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗ്യാനേഷ് കുമാർ അഹങ്കാരിയും നുണയനുമാണെന്ന് വിശേഷിപ്പിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഇന്ന് ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്ച നാടകീയ [&Read More

Main story

‘ഇന്ത്യയിലെ സുതാര്യമായ തെരഞ്ഞെടുപ്പിനുള്ള ലോകത്തിന്റെ അംഗീകാരം, അഭിമാനനിമിഷം’ ‘ഇന്റര്‍നാഷണല്‍ ഐഡിയ’യുടെ അധ്യക്ഷപദത്തില്‍ ഗ്യാനേഷ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതക്ക് ലോകം നല്‍കിയ അംഗീകാരമാണ് ‘ഇന്റര്‍നാഷനല്‍ ഐഡിയ’ അധ്യക്ഷസ്ഥാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 37 ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഇന്റര്‍നാഷനല്‍ ഐഡിയ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Read More

Main story

‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More

India

തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാനുള്ള രാജ്യാന്തര കൗണ്‍സില്‍ തലപ്പത്തേക്ക് ഗ്യാനേഷ് കുമാര്‍; ഇന്റര്‍നാഷണല്‍ ഐഡിഇഎ

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ്(ഇന്റര്‍നാഷണല്‍ ഐഡിഇഎ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഐഡിഇഎ കൗണ്‍സില്‍ ഓഫ് മെമ്പര്‍ സ്റ്റേറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ കൗണ്‍സിലിന്റെ കാലാവധി അവസാനിക്കുന്നതുവരെയാണ് അദ്ദേഹം ഈ പദവി വഹിക്കുക. ലോകമെമ്പാടുമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഐഡിഇഎ. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 35 രാജ്യങ്ങള്‍ [&Read More

India

‘പൂജ്യം വീട്ടുനമ്പര്‍ എവിടെനിന്ന് കിട്ടി? വ്യാജ വോട്ടര്‍മാരെ എങ്ങനെ പിടികൂടും?’; ഗ്യനേഷ് കുമാറിനോട്

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വോട്ടർമാർക്ക് ’00’ എന്ന വീട്ടുനമ്പർ നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി. ഈ നടപടി വൻതോതിലുള്ള ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എവിടെ നിന്നാണ് ഇത്തരമൊരു ആശയം കിട്ടിയതെന്ന് അറിയില്ല. ഇങ്ങനെ പൂജ്യം നമ്പര്‍ നല്‍കിയാല്‍ വ്യാജ വോട്ടര്‍മാരെ എവിടെ പോയി കണ്ടെത്തുമെന്നും ഖുറേഷി ചോദിച്ചു. കമ്പ്യൂട്ടറില്‍ വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ വീട്ടുനമ്പർ എന്ന കോളത്തിൽ എന്തെങ്കിലും രേഖപ്പെടുത്തേണ്ടത് നിർബന്ധമാണെന്നും, [&Read More

India

‘ബി.ജെ.പി ഓഫീസിലെ തിരക്കഥ വായിച്ചാല്‍ കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടും’: ഗ്യാനേഷ് കുമാര്‍

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ 272 റിട്ട. ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ തുറന്ന കത്തില്‍ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ പ്രിയങ്കാ ചതുര്‍വേദി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഓഫീസില്‍ നിന്നു നല്‍കിയ തിരക്കഥ വായിക്കുമ്പോള്‍ ആരാണ്, ശരിക്കും കമ്മീഷന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഗ്യാനേഷ് തുറന്ന വേദിയില്‍ ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി, കമ്മീഷന്‍ ചെയ്യുന്നത് ശരിയാണെന്ന് [&Read More