തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി മട്ടനും മീനും മെനുവിൽനിന്ന് പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ ശനിയാഴ്ചകളിൽ മട്ടനും ആഴ്ചയിൽ രണ്ടുദിവസം മീനുമാണ് തടവുകാർക്ക് നൽകിവരുന്നത്. ഇതിനുപകരം ചിക്കനും മുട്ടയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. നിലവിൽ മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീൻ വാങ്ങാൻ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. [&Read More