പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നിടങ്ങളിൽ സംഭവം, പൊലീസ് അന്വേഷണം ഊർജിതമാക്കി
പത്തനംതിട്ട: ജില്ലയിൽ മൂന്നിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. അടൂർ പഴകുളം, കൊടുമൺ അങ്ങാടിക്കൽ, പന്തളം എന്നിവിടങ്ങളിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് പ്രദേശവാസികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്. അടൂർ പഴകുളത്ത് കെഐബി കനാൽ റോഡിലൂടെ മദ്രസ പഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ വെള്ള കാറിലെത്തിയ സ്ത്രീയും പുരുഷനുമടങ്ങുന്ന സംഘമാണ് തടഞ്ഞുനിർത്തിയത്. മാതാപിതാക്കളെ അറിയാമെന്നും വീട്ടിൽ കൊണ്ടാക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടികളെ വാഹനത്തിലേക്ക് നിർബന്ധിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ഭയന്ന് പിന്മാറിയെങ്കിലും [&Read More