ലഡാക്ക്/ന്യൂഡല്‍ഹി: ലഡാക്കിലെ ന്യോമയില്‍ 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം തുറന്ന് കരുത്ത് കാട്ടി ഇന്ത്യ. ചൈന അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം (അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്) നിര്‍മിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യയുടെ വ്യോമതാവളം കൂടിയാണിത്. പുതുതായി നിര്‍മിച്ച മൂന്ന് കിലോമീറ്റര്‍ റണ്‍വേ പ്രതിരോധ സേനയെ കൂടുതല്‍ സജ്ജമാക്കുന്നതിനും വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ തന്ത്രപരമായ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. 214 കോടി രൂപ ബജറ്റില്‍ 2021ലാണ് [&Read More