ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയേറുന്നു. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അദ്ദേഹം ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സി.ജെ. റോയിയുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുന്നത്. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി സംബന്ധിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശ സംരംഭങ്ങളിലുണ്ടായ തിരിച്ചടിയും വ്യക്തിപരമായ പ്രയാസങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കുടുംബാംഗങ്ങളോട് മാപ്പ് [&Read More
Tags :CJ Roy death
‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല എന്നാണ് ഐടി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മരണദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും, ആത്മഹത്യയിലേക്ക് [&Read More
‘സൈലൻസർ ഘടിപ്പിച്ച തോക്ക്, ക്ലോസ്റേഞ്ചിൽ കാഞ്ചിവലിച്ചു; വെടിയുണ്ട ഇടനെഞ്ച് തുളച്ചുകയറിയിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞത്
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. സൈലൻസർ ഘടിപ്പിച്ച തോക്കുപയോഗിച്ചാണ് റോയ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വെടിയുതിർത്ത് മരിച്ചുവീണിട്ടും, തൊട്ടടുത്ത് പരിശോധന നടത്തിയിരുന്ന ഉദ്യോഗസ്ഥർ വിവരം അറിയാൻ പത്ത് മിനിറ്റോളം വൈകിയെന്നാണു പുറത്തുവരുന്ന വിവരം. റോയിയുടെ ലൈസൻസുള്ള .25 എൻ.പി ബോർ പിസ്റ്റളാണ് മരണത്തിന് കാരണമായത്. ക്ലോസ്‌റേഞ്ചിൽനിന്നാണ് കാഞ്ചി വലിച്ചത്. വെടിയുണ്ട നെഞ്ചിന്റെ ഇടതുഭാഗത്തുകൂടി തുളച്ചുകയറി പുറകിലെത്തി തങ്ങിനിൽക്കുന്ന നിലയിലായിരുന്നു. വെടിയേറ്റ ഭാഗത്ത് [&Read More
‘പരിശോധന നിയമപരം; സമ്മർദമില്ലെന്ന് റോയ് എഴുതി നൽകി’- വിശദീകരണവുമായി ആദായനികുതി വകുപ്പ്, അന്വേഷണം
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ആദായനികുതി വകുപ്പ് രംഗത്ത്. റോയിയുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണ്ണമായും നിയമപരമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദവും ഉണ്ടായിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തിയപ്പോൾ തനിക്ക് പരാതികളൊന്നുമില്ലെന്ന് റോയ് എഴുതി നൽകിയിരുന്നതായും, മരണദിവസം അദ്ദേഹത്തെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തതെന്നും വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, സംഭവത്തിൽ കർണാടക പോലീസ് സിഐഡി [&Read More
പൂജ്യത്തിൽനിന്ന് തുടങ്ങി, പടുത്തുയർത്തിയത് കോടികളുടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം’ഐടി വേട്ട’യിൽ സ്വയം പൊലിഞ്ഞ
ബംഗളൂരു/കൊച്ചി: ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഭൂപടത്തിൽ ‘കോൺഫിഡന്റ്’ എന്ന പേര് എഴുതിച്ചേർത്ത ഡോ. സി.ജെ. റോയിയുടെ വിയോഗം ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപന്റെ വീഴ്ച കൂടിയാണ്. വെറും സാധാരണക്കാരനായി തുടങ്ങി, പിന്നീട് കോടികളുടെ ആസ്തിയുള്ള വ്യവസായിയായി വളർന്ന റോയിയുടെ ജീവിതം സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. തുടക്കം പൂജ്യത്തിൽനിന്ന് കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സി.ജെ റോയ്, സ്വന്തം കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഉയരങ്ങൾ കീഴടക്കിയത്. ബിസിനസ് പാരമ്പര്യങ്ങളില്ലാത്ത കുടുംബത്തിൽനിന്ന് വന്ന്, തന്റേതായ ഇടം [&Read More
‘വെടിവച്ചത് ഉദ്യോഗസ്ഥർക്ക് മുന്നിൽ; മരിച്ചു വീണിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു’-ഗുരുതര ആരോപണവുമായി റോയിയുടെ
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്തതെന്നും, അദ്ദേഹം മരിച്ചുവീണിട്ടും ഉദ്യോഗസ്ഥർ നിർവികാരമായി റെയ്ഡ് തുടർന്നുവെന്നും കുടുംബം ആരോപിക്കുന്നു. കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ അമിതമായ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്നാണ് സഹോദരനടക്കമുള്ളവർ വ്യക്തമാക്കുന്നത്. ഐ.ടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട [&Read More