ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ സിജെപി സഹ കൺവീനർമാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ, തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവരാണ് കേന്ദ്ര സർക്കാരിനെയും നടപടിയെയും അതിരൂക്ഷമായി വിമർശിച്ചത്. സ്വന്തം രാജ്യത്ത് പതാക വീശുന്നത് കുറ്റകരമാണോ [&Read More