12/06/2026
[fontresizer_tawhidurrahmandear_widget]

Tags :coal mine explosion

World

ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 90 പേർ മരിച്ചു, ജോലിയിലുണ്ടായിരുന്നത് 247 പേർ

ബീജിങ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി സ്ഫോടനത്തിൽ 90 പേർ മരണപ്പെട്ടു. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിൽ ഇന്നലെ വൈകിട്ടാണ് വാതക സ്ഫോടനമുണ്ടായത്. അപകടസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട പ്രസിഡന്റ്, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. [&Read More