02/05/2026
[fontresizer_tawhidurrahmandear_widget]

Tags :Consumer Protection

India

‘കോളും എസ്എംഎസും മാത്രം’; ചെറിയ തുകയ്ക്കുള്ള മൊബൈൽ പ്ലാനുകൾ നിർബന്ധമാക്കാൻ നിർദേശിച്ച് ട്രായ്

ന്യൂഡൽഹി: മൊബൈൽ റീചാർജ് പ്ലാനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിർദേശങ്ങൾ പുറത്തിറക്കി. വോയ്‌സ് കോളിങ്ങിനും എസ്എംഎസ് സേവനങ്ങൾക്കും മാത്രമായി കുറഞ്ഞ നിരക്കിലുള്ള പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികളെ നിർബന്ധിക്കുന്ന കരട് നിർദേശമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിൽ ഡാറ്റ ഉൾപ്പെടുത്തിയുള്ള ബണ്ടിൽഡ് പ്ലാനുകൾ വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കി, ആവശ്യമില്ലാത്ത സേവനങ്ങൾക്ക് പണം നൽകുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026Read More

Kerala

11 ലക്ഷം അടച്ചിട്ടും ബ്രെസ നൽകിയില്ല, കാർ ഡീലർക്ക് 9 വർഷത്തിന് ശേഷം

കാസർഗോഡ്: പണമടച്ചിട്ടും കാർ നൽകാതെ ഉപഭോക്താവിനെ വട്ടംചുറ്റിച്ച കാർ ഡീലർക്ക് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കനത്ത തിരിച്ചടി. കാസർഗോഡ് ബേക്കൽ ഹദ്ദാദിലെ പ്രവാസിയായ ഹംസ കുഞ്ഞിൽ മൊയ്തുവിനാണ് ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വലിയ വിജയം കൈവരിക്കാനായത്. 11.20 ലക്ഷം രൂപയ്ക്ക് വിറ്റാര ബ്രെസ ബുക്ക് ചെയ്ത ഹംസയ്ക്ക്, പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 29 ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്. 2016Read More