റായ്പൂര്‍: ഗോശാലകളിലേക്ക് സുരക്ഷിതമായി എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ശേഖരിച്ച കന്നുകാലികളെ കച്ചവടക്കാര്‍ക്ക് മറിച്ചുവിറ്റ കേസില്‍ മുന്‍ ബജ്‌റംഗ്ദള്‍ ഭാരവാഹിയടക്കം നാല് പേര്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായി. കാങ്കര്‍ ജില്ലയിലെ നര്‍ഹര്‍പൂരില്‍ നിന്ന് കടത്തിയ കന്നുകാലികളെ അയല്‍ ജില്ലയായ ധംത്തരിയിലാണ് വില്‍പ്പന നടത്തിയത്. നര്‍ഹര്‍പൂരിലെ ഗ്രാമീണരെയും ഗ്രാമസമിതി തലവന്‍ ശരധു മാണ്ഡവിയെയും തെറ്റിധരിപ്പിച്ച് പ്രതികളായ ഗൗരവ് ഷോറി, ഹിമാന്‍ഷു തിവാരി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കാങ്കറിലെ പാണ്ഡ്രിപാനി ഗോശാലയില്‍ എത്തിക്കാമെന്ന പേരില്‍ സെപ്റ്റംബര്‍ 30Read More