27/01/2026

Tags :Crime News

Kerala

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലവിളിച്ചുകൊണ്ട് സുൽഫിയത്ത് പരുക്കേറ്റ [&Read More

Kerala

’പെൺസുഹൃത്തിനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു’; കാഞ്ഞിരപ്പള്ളിയിൽ വീട്ടിനുള്ളിലെ ദുരൂഹമരണത്തിൽ കൂടുതൽ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ലി മാത്യുവിനേയും കോട്ടയം ആലുംമൂട് സ്വദേശി ജോബിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേര്‍ളിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷേര്‍ളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് ഇവര്‍ കോട്ടയത്തെ കൂവപ്പള്ളിയില്‍ താമസിക്കാനായി എത്തിയത്. ഷേര്‍ലിയെ വീടിനുള്ളില്‍ [&Read More

India

വീട് കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍

ജയ്പൂര്‍: വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ മോഷ്ടാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ജനുവരി മൂന്നിനാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണശ്രമം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് വിചിത്രമായ കാഴ്ച കണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ വെളിച്ചത്തില്‍, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തില്‍ ഒരാള്‍ [&Read More