‘പ്രണയത്തിൻ്റെ പേരിൽ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചു, മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്’;
തൃശൂര്‍: കൊടുങ്ങല്ലൂരിൽ പതിനെട്ടുകാരൻ ജീവനൊടുക്കിയതിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രംഗത്ത്. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലമാണ് മരിച്ചത്. പ്രണയത്തിന്റെ പേരിൽ തന്റെ രണ്ടു മക്കളെയും പൊലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഇളയ മകൻ ജീവനൊടുക്കിയെന്നും പിതാവ് ആരോപിക്കുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെയാണ് നൗഷാദ് ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27Read More