28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Cyber Crime

Main story

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; 15

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടതെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെ ബ്ലാക്ക്മെയിലിങ് നടത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയരുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇത് നിർത്തലാക്കാൻ [&Read More

Kerala

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: കേസെടുത്ത് പോലീസ്‌

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തുRead More

Kerala

സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ, ഇൻസ്റ്റയിൽ ‘കിനാവിന്റെ രാജകുമാരൻ’; പിടിയിൽ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെ (38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പരാതിക്കാരിൽ നിന്ന് 12 പവനിലധികം സ്വർണാഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് [&Read More

Kerala

കോങ്ങാട് എംഎൽഎയെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യാൻ ശ്രമം; തട്ടിപ്പ് പൊളിച്ച് കെ. ശാന്തകുമാരി

പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിന് ഇരയാക്കാൻ ശ്രമം. ഭീകരാക്രമണക്കേസിലെ പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് നീക്കം നടന്നത്. പതറാതെ നിന്ന എംഎൽഎ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതോടെ വലിയൊരു തട്ടിപ്പ് ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നെന്ന വ്യാജേന എംഎൽഎയ്ക്ക് ഫോൺ കോൾ വരുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെട്ട പ്രതി ഉപയോഗിക്കുന്നത് ശാന്തകുമാരിയുടെ പേരിൽ എടുത്ത സിം കാർഡാണെന്ന് വിളിച്ചവർ അവകാശപ്പെട്ടു. തുടർന്ന് [&Read More

Kerala

ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്‌ന മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയം

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്ത എന്നിവർ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത നടപടിയിലേക്ക് പോലീസ് കടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്‌നയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ [&Read More

Main story

പെൺകുട്ടിയുടെ മരണം: ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പുറത്ത്; ഒരു ഫോണിൽ

കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവാകാവുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ പേജിലെ മുപ്പതിലേറെ ഫോളോവേഴ്‌സ് അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്‌കൂൾ കേന്ദ്രീകരിച്ചു നടന്ന സൈബർ ഇടപാടുകളെക്കുറിച്ചും പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഒരു വിദ്യാർത്ഥി സ്‌കൂളിൽ കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതായി സൈബർ പരിശോധനയിൽ [&Read More

Tech

വാട്‌സ്ആപ്പിൽ വന്ന ഒരൊറ്റ ഫയൽ; മിനിറ്റുകൾക്കുള്ളിൽ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് 75,000 രൂപ

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കാമെന്ന വ്യാജവാഗ്ദാനത്തിൽ ഡൽഹി സ്വദേശിനിയായ ചാർട്ടേഡ് അക്കൗണ്ടന്റിന് മിനിറ്റുകൾക്കുള്ളിൽ 75,694 രൂപ നഷ്ടമായി. കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ, കാർഡ് അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ വാട്‌സ്ആപ്പിലൂടെ എപികെ ഫയൽ അയച്ചു നൽകുകയായിരുന്നു. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെയും ബാങ്ക് വിവരങ്ങളുടെയും പൂർണ നിയന്ത്രണം കൈക്കലാക്കിയ പ്രതികൾ, സെപ്‌റ്റോ പോലുള്ള ആപ്പുകൾ വഴി വലിയ തുകയ്ക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഓർഡർ ചെയ്താണ് പണം തട്ടിയത്. മുമ്പ് [&Read More

News

‘എക്‌സ്’ പാരീസ് ആസ്ഥാനത്ത് റെയ്ഡ്, മസ്‌കിനോട് നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് അധികൃതർ

പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്‌സിന്റെ നിർമ്മിത [&Read More

Kerala

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More

Kerala

’പോപ്പുലർ ഫ്രണ്ട് ബന്ധം പറഞ്ഞ് ബാങ്ക് മാനേജർക്ക് മലയാളി എൻഐഎ ഉദ്യോഗസ്ഥന്‍റെ വീഡിയോ

കണ്ണൂര്‍: ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന റിട്ടയേര്‍ഡ് ബാങ്ക് മാനേജരെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി കണ്ണൂര്‍ സൈബര്‍ പോലീസ്. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിന്റെ ശ്രദ്ധയും കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലുമാണ് വന്‍ സൈബര്‍ തട്ടിപ്പ് ശ്രമം പൊളിച്ചത്. എന്‍ഐഎ പിടികൂടിയ പി.എഫ്.ഐ പ്രവര്‍ത്തകനില്‍ നിന്നും പ്രമോദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. ജനുവരി 11നാണ് [&Read More