02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Dead Man Returns

India

മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങളും നടത്തി കുടുംബം; ഒരു മാസം കഴിഞ്ഞ് ജീവനോടെ തിരിച്ചെത്തി

ഭുവനേശ്വർ: മൃതദേഹം സംസ്‌കരിച്ച് അന്ത്യകർമങ്ങൾ നടത്തിയതിന് പിന്നാലെ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി. ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലാണ് സംഭവം. 29കാരനായ സനാതൻ നായിക്കാണ് ഒരു മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയത്. സനാതൻ നായിക് മരിച്ചെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു. ജൂലൈ 27ന് സൈക്കിളിൽ വീട്ടിൽനിന്ന് പുറത്തുപോയ സനാതനെ പിന്നീട് കാണാതാവുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന സനാതൻ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബം ആദ്യം കരുതിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. [&Read More