27/01/2026

Tags :delhi blast

India

ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ ഭീതി; ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി നെതന്യാഹു

ന്യൂഡൽഹി: അടുത്തിടെ നടന്ന ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുല്ള സുരക്ഷാ ആശങ്കകൾ കാരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി. ഈ വർഷം ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നത്. ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെങ്കിലും, രണ്ടാഴ്ച മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ യാത്ര പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്ദർശനത്തിനായി പുതിയ [&Read More

India

‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ [&Read More

Main story

‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത് അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡൽഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട പ്രിയ സുഹൃത്ത് അദാനിക്കുവേണ്ടി കരാർ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര നടന്നത്. “ഡൽഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് [&Read More

India

ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്ക്കാര്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതികളെയും സഹായികളെയും സ്പോൺസർമാരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ കേന്ദ്ര കാബിനറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. ​കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ വിറ്റ ഡീലറെ ഡൽഹി പോലീസ് [&Read More

India

ചെങ്കോട്ട സ്ഫോടനം: ‘കുറ്റവാളികളെ വെറുതെ വിടില്ല, കഠിന ശിക്ഷ ഉറപ്പാക്കും’- രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലുള്ളവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് [&Read More

India

ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ഭീകരാക്രമണമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുന്നു എൻഐഎയും എൻഎസ്ജിയും വിശദമായ

ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കിയ കാർ സ്ഫോടനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ​സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലോകനായക് ജയപ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ നേരിട്ടെത്തി. ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിവരങ്ങൾ കൈമാറി. ഭീകരാക്രമണ സാധ്യതയുൾപ്പെടെ അന്വേഷണത്തിൻ്റെ എല്ലാ കോണുകളും വിശദമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനായി നാഷണൽ [&Read More

Main story

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ സ്ഫോടനം; 8 മരണം 24

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രിയോടെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്ക് തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായി. ​മെട്രോ സ്റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ലോകനായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ എട്ട് പേർ മരിച്ചിരുന്നു. [&Read More