28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Building Collapse

India

ഡൽഹിയിൽ വീണ്ടും കെട്ടിടാപകടം; നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു

ഡൽഹി: തലസ്ഥാനത്ത് വീണ്ടും കെട്ടിട നിർമാണത്തിനിടെ അപകടം. ഡൽഹി അലിപൂരിൽ നിർമാണത്തിലായിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ ലിന്റൽ ജോലികൾ പുരോഗമിക്കുന്നതിനിടെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തൊഴിലാളികൾ സുരക്ഷിതരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കോൺക്രീറ്റിന് താങ്ങായി നിർത്തിയിരുന്ന ഷട്ടറിങ് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസിന് പുറമെ നാല് ആംബുലൻസുകളും അഗ്നിശമന സേനയുടെ ഒരു യൂണിറ്റും ദുരന്തനിവാരണ സേനയും ഉടനടി സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.Read More