ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തുണ്ടായ വൻ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടൽ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ 13 വിദേശികളടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾ പോലീസ് കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നൈജീരിയ (4), കിർഗിസ്ഥാൻ (3), മൊസാംബിക്ക് (1), ലൈബീരിയ (1), ഉസ്ബെക്കിസ്ഥാൻ (1), ബംഗ്ലാദേശ് [&Read More