ലഖ്‌നൗ: ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ തലസ്ഥാനത്തെ വായു നിലവാരം അതീവ ഗുരുതരമാണെന്നും അവിടെ ജീവിക്കുന്നത് ഗ്യാസ് ചേംബറിനുള്ളിൽ കഴിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഡൽഹിയിലെ അവസ്ഥ നോക്കൂ, അവിടെ ജീവിതം ശ്വാസംമുട്ടിക്കുന്നതായി മാറിയിരിക്കുന്നു. വായു മലിനീകരണം കാരണം കണ്ണുകളിൽ എരിച്ചിലും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. പ്രായമായവരും കുട്ടികളും വീടിന് പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന സാഹചര്യമാണ് [&Read More
Tags :Delhi Pollution
ന്യൂഡൽഹി: ഉത്തരേന്ത്യയെ ശ്വാസംമുട്ടിക്കുന്ന വായു മലിനീകരണത്തില്‍ വിചിത്ര വാദവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ടി.പി സെന്‍കുമാര്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തിനു പിന്നില്‍ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പൊടിക്കാറ്റും പ്രധാന കാരണമാകുന്നുവെന്ന് സെൻകുമാർ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഡൽഹിയിലെ മലിനീകരണത്തിന്റെ 40 ശതമാനത്തോളം ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ മൂലമാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വാദിച്ചു. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ സഞ്ചരിച്ചെത്തുന്ന ഈ പൊടിപടലങ്ങൾ, ശൈത്യകാലത്തെ പ്രത്യേക കാലാവസ്ഥാ സാഹചര്യം മൂലം [&Read More