19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Security Restrictions

India

‘രാജ്യം ഡൽഹിയിൽ ഒന്നിക്കും, തടയാനാവില്ല’: കനത്ത നിയന്ത്രണങ്ങൾക്കെതിരെ അഖിലേഷ് യാദവ്

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബലപ്രയോഗത്തിലൂടെ യുവാക്കളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്നും രാജ്യത്തെ യുവശക്തിക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. “നിയന്ത്രണങ്ങൾ കൊണ്ട് ജനങ്ങളെ തടയാമെന്ന് ബിജെപി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റാണ്. ജന്തർ മന്തർ ഇനി വെറുമൊരു സ്ഥലപ്പേരല്ല, പുതിയൊരു അവബോധത്തിൻ്റെയും ഉണർവിൻ്റെയും പ്രതീകമാണ്. പ്രതിഷേധക്കാരെ തടഞ്ഞാൽ ജന്തർ മന്തർ രാജ്യമെമ്പാടും ഉയർന്നുവരും,” [&Read More