‘പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ പള്ളി തൽക്കാലം പൊളിക്കില്ല’; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് മസ്ജിദ് പൊളിച്ചുനീക്കാൻ നിലവിൽ യാതൊരുവിധ നീക്കങ്ങളുമില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പള്ളി പൊളിക്കുന്നത് തടയണമെന്നും വിശ്വാസികൾക്കുള്ള പ്രവേശന വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ പള്ളിക്കെതിരെ യാതൊരു പൊളിക്കൽ നടപടികളും നടക്കുന്നില്ലെന്ന് ജസ്റ്റിസ് അനീഷ് ദയാലിന്റെ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിൽ ആശിഷ് ദീക്ഷിത് ബോധിപ്പിച്ചു. പ്രദേശത്ത് നടക്കുന്ന മറ്റ് [&Read More