ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’; എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് അറസ്റ്റിലായ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്ത്. എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്നും സഖാവായ അദ്ദേഹത്തെ വിശ്വസിച്ച് രേഖകൾ വായിച്ചു നോക്കാതെ ഒപ്പിടുകയായിരുന്നു എന്നുമാണ് വിജയകുമാറിന്റെ മൊഴി. പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വർണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോർഡ് യോഗത്തിൽ പത്മകുമാർ അവതരിപ്പിച്ചപ്പോൾ ഫയലുകൾ പരിശോധിക്കാതെ താൻ ഒപ്പിട്ടു നൽകി. കാര്യങ്ങൾ വിശദീകരിക്കാൻ പത്മകുമാറിന് അറിയാമായിരുന്നു. ഒളിവിലായിരുന്നപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് [&Read More