ചെന്നൈ: ആരാധകസംഘടന പുനഃസംഘടിപ്പിച്ചതിന് പിന്നാലെ നടൻ ധനുഷ് വീണ്ടും ചർച്ചകളിൽ നിറയുന്നു. കഴിഞ്ഞ ദിവസം ഫാൻസ് ക്ലബ്ബിലെ വനിതകൾക്ക് നൽകിയ ഉപഹാരത്തിൽ ‘താമര ചിഹ്നം’ ഉൾപ്പെടുത്തിയത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ധനുഷ് ബി.ജെ.പി.യിലേക്ക് പോകുന്നുവെന്ന അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ധനുഷിന്റെ നീക്കങ്ങൾ ബി.ജെ.പി.യുടെ ‘പ്ലാൻ ഡി’ ആണെന്നും തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി. സിനിമാ താരങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ധനുഷിന്റെ ഫാൻസ് ക്ലബ് വെൽഫെയർ ട്രസ്റ്റായി പുനഃസംഘടിപ്പിച്ചത്. ‘ധനുഷ് നർപ്പണി [&Read More