03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Director Ranjith

Main story

ലൈംഗികാതിക്രമ കേസ്:  രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

എറണാകുളം: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പത്തു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയ കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദാക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അഞ്ചു [&Read More

Kerala

‘ഒടുവിലിനെ തല്ലി, നാഭിക്ക് ചവിട്ടി വീഴ്ത്തി’; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലപ്പി അഷ്റഫ്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ‘ആറാം തമ്പുരാൻ’ സിനിമയുടെ സെറ്റിൽ വെച്ച് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിച്ചുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മലയാള സിനിമയെ ഞെട്ടിക്കുന്ന വിവരങ്ങൾ അഷ്റഫ് പുറത്തുവിട്ടത്. ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിക്കുക മാത്രമല്ല, നാഭിക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യലഹരിയിലായിരുന്ന രഞ്ജിത്ത് മുതിർന്ന നടനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഇക്കാര്യം താൻ [&Read More

Kerala

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല; മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. ഇന്ന് എറണാകുളം സബ് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിന് മുൻപ് തന്നെ പോലീസ് കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുത്തു. കേസിൽ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി [&Read More

Kerala

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെതിരെ നടൻ ഗോപൻ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മാങ്ങാട്ട്. രഞ്ജിത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെയും ജയിൽ വാസത്തെയും മുൻനിർത്തി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. മുൻപ് പലതവണ രഞ്ജിത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടും ഭരണപക്ഷത്തോടുള്ള അടുപ്പം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് ഗോപൻ മാങ്ങാട്ട് ആരോപിച്ചു. ഭരണമാറ്റത്തിന്റെ സൂചനകൾ ലഭിക്കുമ്പോഴാണ് ഇത്തരം കേസുകളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പരോക്ഷമായി സൂചിപ്പിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെ കേസിലടക്കം കേരളം കണ്ട [&Read More

Main story

‘കാരവനിൽ വച്ച് നടിയെ കയറിപ്പിടിച്ചു; പോലീസ് നടപടി ഭയന്ന് നടൻ്റെ വാഹനത്തിൽ രക്ഷപ്പെടാൻ

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അതീവരഹസ്യമായി നീങ്ങിയ കൊച്ചി സിറ്റി പോലീസ്, തൊടുപുഴ മുട്ടത്തിന് സമീപം വച്ച് സിനിമാ നടന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി. താൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിച്ചെന്നാണ് നടി നൽകിയ മൊഴി. [&Read More