പ്രളയ ദുരന്തത്തിൽ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 10 ടൺ സാമഗ്രികളും മരുന്നുകളും എത്തിച്ചു
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്‌ത പശ്ചാത്തലത്തിൽ നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. ബുധനാഴ്ചയുണ്ടായ ദുരന്തത്തിന് പിന്നാലെ മണിക്കൂറുകൾക്കകം സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്‌മണ്ഡുവിലെയും ബീജിങിലെയും ഇന്ത്യൻ [&Read More