പാലാ: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ പാലാ നഗരസഭയുടെ അമരത്തേക്ക് യുവത്വമെത്തുന്നു. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം പാലാ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരില്‍ ഒരാളെന്ന നേട്ടം ഇതോടെ ദിയയ്ക്ക് സ്വന്തമായി. 26 അംഗ കൗണ്‍സിലില്‍ 12 വോട്ടുകള്‍ക്കെതിരെ 14 വോട്ടുകള്‍ നേടിയാണ് ദിയ മിന്നും വിജയം കൈവരിച്ചത്. യുഡിഎഫിന്റെ നിര്‍ണ്ണായക പിന്തുണയോടെയാണ് സ്വതന്ത്ര അംഗമായ ദിയ അധികാരത്തിലെത്തിയത്. വര്‍ഷങ്ങളോളം പാലാ നഗരസഭ ഭരിച്ച കേരള കോണ്‍ഗ്രസ് (എം) [&Read More