‘അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടും’; കുമാരസ്വാമിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ആരോപണം തെളിയിച്ചാല്‍ ഉടന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡി.കെ ശിവകുമാര്‍ കുമാരസ്വാമിയെ വെല്ലുവിളിച്ചു. ‘ഞാന്‍ അമിത് ഷായുമായി ബന്ധപ്പെട്ടതിന് ഏതെങ്കിലും തെളിവുകള്‍ അദ്ദേഹം പുറത്തുവിടൂ.. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യും,’Read More