‘വോട്ട് കൊള്ള പ്രക്ഷോഭങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കും’; മുന്നറിയിപ്പുമായി ഡി.കെ
ബെംഗളൂരു: വോട്ട് കൊള്ളയ്‌ക്കെതിരെ കര്‍ണാടകയില്‍ ശക്തമായ പോരാട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിനായി താന്‍ തന്നെ നേരിട്ട് പോരാട്ടം നയിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ളയ്‌ക്കെതിരായ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്ക് [&Read More