24/04/2026
[fontresizer_tawhidurrahmandear_widget]

Tags :domestic fire accident

Kerala

ഡയപ്പർ കത്തിക്കുന്നതിനിടെ തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കുട്ടിയുടെ ഉപയോഗിച്ച ഡയപ്പർ കത്തിക്കുന്നതിനായി അടുപ്പിൽ നിന്നും കടലാസിൽ തീ കൊളുത്തുന്നതിനിടെ ജോമോളുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജോമോളിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.Read More