27/01/2026

Tags :Dramatic Scenes

India

വീട് കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍

ജയ്പൂര്‍: വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ മോഷ്ടാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ജനുവരി മൂന്നിനാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണശ്രമം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് വിചിത്രമായ കാഴ്ച കണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ വെളിച്ചത്തില്‍, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തില്‍ ഒരാള്‍ [&Read More