കിണർ നിർമിച്ചുതരാമോയെന്ന് സോഷ്യൽ മീഡിയയിൽ അഭ്യർത്ഥന; 7 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ച്
മാനന്തവാടി: വയനാട് വെള്ളമുണ്ടയിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. പ്രദേശവാസിയായ റഫീഖ് അബ്ദുല്ല സാമൂഹ്യമാധ്യമം വഴി നടത്തിയ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലി അടിയന്തരമായി ഇടപെട്ടത്. പ്രദേശത്ത് കിണർ നിർമിക്കുന്നതിനായി അദ്ദേഹം ഉടനടി സാമ്പത്തിക സഹായം അനുവദിച്ചു. തുടർന്ന് നിർമാണം വേഗത്തിൽ പൂർത്തിയാക്കിയതോടെ വർഷങ്ങളായി കുടിവെള്ളത്തിനായി ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായി. യൂസഫലിയുടെ വേഗത്തിലുള്ള ഇടപെടലിന് നന്ദി അറിയിക്കുകയാണ് നാട്ടുകാർ.Read More