21/04/2026
[fontresizer_tawhidurrahmandear_widget]

Tags :Drug Abuse

Kerala

ലഹരിക്ക് 700 രുപ നൽകിയില്ല; ബന്ധുവീടിന് തീയിട്ട് യുവാവ്: പൊലീസിനെതിരെ ഗുരുതര വീഴ്ചാ

കണിയാപുരം: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവീടിന് തീയിട്ടു. കണിയാപുരം ആലുംമൂട് ലക്ഷംവീട് കോളനിയിൽ അമീനയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടാണ് പൂർണമായും കത്തിനശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമീനയുടെ സഹോദരി പുത്രൻ ഫൈസൽ (28) മംഗലപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി വാങ്ങാൻ 700 രൂപ ആവശ്യപ്പെട്ട് എത്തിയ ഫൈസൽ, പണം ലഭിക്കാതെ വന്നതോടെ വീടിന് മുന്നിൽ വെച്ച് കൈഞരമ്പ് മുറിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ മെഡിക്കൽ കോളേജ് [&Read More

Kerala

‘സാത്താൻ സേവയോ?’; ശവക്കല്ലറയ്ക്ക് മുകളിൽ ലഹരി ഉപയോഗവും റീൽസും, യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും പ്രകോപനപരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ സിനിമാ സ്റ്റൈൽ അതിക്രമം നടന്നത്. സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന യുവാക്കൾ കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയുമായിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സംഘം കുരിശ് തലകീഴായി പിടിച്ചാണ് ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ചത്. ഇത് ‘സാത്താൻ [&Read More

Kerala

മഞ്ചേശ്വരം കൊലപാതകം: ഉമ്മർ ജയിലിൽ നിന്നിറങ്ങിയത് ഒരു മാസം മുൻപ്; കത്തി മുൻകൂട്ടി

മഞ്ചേശ്വരം: ഏകമകളെയും ബന്ധുവിനെയും കുത്തിക്കൊലപ്പെടുത്തിയ ഉമ്മർ ഫാറൂഖ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ്. വ്യാജ പാസ്‌പോർട്ട് കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്. ഗൾഫിൽ നിന്നെത്തിയ ഉമ്മറിനെ വിമാനത്താവളത്തിൽ വെച്ച് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 40 ദിവസത്തെ റിമാൻഡിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, കൃത്യം നടത്തുന്നതിനായി കത്തി മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നതായാണ് കരുതുന്നത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉമ്മർ ഫാറൂഖിന്റെ മകൾ ജുമൈല (18), ഭാര്യയുടെ സഹോദരീ ഭർത്താവ് ഷേക്കുഞ്ഞി [&Read More

Main story

ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ

മഞ്ചേശ്വരം: കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞ് (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ജുമൈല (19) കൊല്ലപ്പെട്ടിരുന്നു. ഇതോടെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വിദേശത്തുനിന്ന് രണ്ട് മാസം മുൻപെത്തിയ ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് താഹിറയും മകൾ ജുമൈലയും ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി [&Read More