02/08/2026
[fontresizer_tawhidurrahmandear_widget]

ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ ഭർത്താവും മരിച്ചു

 ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ ഭർത്താവും മരിച്ചു

മഞ്ചേശ്വരം: കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞ് (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ജുമൈല (19) കൊല്ലപ്പെട്ടിരുന്നു. ഇതോടെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

വിദേശത്തുനിന്ന് രണ്ട് മാസം മുൻപെത്തിയ ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് താഹിറയും മകൾ ജുമൈലയും ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി ബന്ധുക്കൾ ഒത്തുകൂടിയപ്പോഴാണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. താൻ ഭാര്യയുടെ പേരിൽ എഴുതിനൽകിയ 10 സെന്റ് ഭൂമി തിരികെ വേണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. എന്നാൽ മകളുടെ പഠനാവശ്യങ്ങൾക്കായി സ്വത്ത് വേണമെന്ന് ബന്ധുക്കൾ നിലപാടെടുത്തു.സ്വത്ത് തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ പ്രകോപിതനായ ഉമ്മർ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ കുത്തുകയായിരുന്നു. സ്‌കൂൾ വിട്ടെത്തിയ മകൾ ജുമൈല ഷേക്കുഞ്ഞിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിലും വയറ്റിലും കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജുമൈല അന്നേദിവസം തന്നെ മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷേക്കുഞ്ഞും മരണപ്പെട്ടതോടെ കേസ് ഇരട്ടക്കൊലപാതകമായി മാറി. മദ്യലഹരിയിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also read:

1 Comment

Comments are closed.