28/09/2026
[fontresizer_tawhidurrahmandear_widget]

Tags :kerala crime

Kerala

‘മുത്തച്ഛൻ മോശമായി പെരുമാറി’; 13-കാരിയുടെ ക്വട്ടേഷനിൽ കൊലപാതകം: കൊച്ചുമകളും കാമുകനും ഉൾപ്പെടെ 4

ആലപ്പുഴ: കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിയായ കൊച്ചുമകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമകൾ അടക്കം പ്രായപൂർത്തിയാകാത്ത നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചുമകളുടെ കാമുകനും (16) സുഹൃത്തുമാണ് (17) കൃത്യം നടത്തിയത്. മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യവും സ്വർണവും പണവും കവരലുമായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യമെന്ന് ആലപ്പുഴ എസ്പി ടി.കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി. [&Read More

Kerala

ലഹരി വിൽപനയും ലൈംഗിക ചൂഷണവും; മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: യുവാക്കളെ ഹോട്ടൽ മുറികളിലെത്തിച്ച് ലഹരി കൈമാറുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവന്ന സംഭവത്തിൽ ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ട് നജീബ് ഖാൻ പിടിയിലായി. മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഇയാളെ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് 4 ഗ്രാം എംഡിഎംഎയുമായാണ് എക്സൈസ് സംഘം പിടികൂടിയത്. സ്പോർട്സ് ക്വാട്ടയിൽ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ച നജീബ് നിലവിൽ അവിടെ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇയാൾ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നത്. ബെംഗളൂരുവിൽ നിന്ന് [&Read More

Kerala

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ച പ്രതി കസ്‌റ്റഡിയിൽ

ഒല്ലൂർ: തൃശൂർ ഒല്ലൂരിൽ വളർത്തുനായയുടെ പിന്നാലെ റോഡിലേക്കിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതി അപ്പാടൻ തോമസിനെ (65) പോലീസ് സാഹസികമായി പിടികൂടി. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലെ നായ റോഡിലേക്ക് ഓടിയപ്പോൾ അതിനെ തിരികെ വിളിക്കാൻ ഇറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്തുടർന്നെത്തിയ തോമസ് യുവതിയെ ക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നു. [&Read More

Kerala

ആളൊഴിഞ്ഞ പറമ്പിൽ ‘വാസു’വും ‘അസ്‌ന’യും എന്നെഴുതിയ തലയോട്ടികളും അസ്ഥികളും; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവല്ലം പടിഞ്ഞാറെ പൂങ്കുളത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യത്തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തുന്നു. ആനക്കുഴി റോഡിന് സമീപമുള്ള അബ്ദുള്ള എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ ചുവട്ടിലാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികതയും ദുരൂഹതയും ഉള്ളതിനാൽ തിരുവല്ലം പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ തലയോട്ടികളിൽ പേരുകൾ എഴുതിയിരിക്കുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഒരു തലയോട്ടിക്ക് പിന്നിൽ ‘വാസു’ എന്നും, രണ്ടായി പിളർന്ന മറ്റൊരു തലയോട്ടിക്ക് ഉള്ളിലായി ‘അസ്‌ന’ എന്നും എഴുതിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിലും [&Read More

Kerala

ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ

മഞ്ചേശ്വരം: കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞ് (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ജുമൈല (19) കൊല്ലപ്പെട്ടിരുന്നു. ഇതോടെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വിദേശത്തുനിന്ന് രണ്ട് മാസം മുൻപെത്തിയ ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് താഹിറയും മകൾ ജുമൈലയും ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി [&Read More

Kerala

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലവിളിച്ചുകൊണ്ട് സുൽഫിയത്ത് പരുക്കേറ്റ [&Read More

Main story

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തറുത്ത അമ്മൂമ്മ അറസ്റ്റില്‍

കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കറുകുറ്റി, കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസിലി (66) അറസ്റ്റില്‍. മാനസികാസ്വാസ്ഥ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന റോസിലിയുടെ അറസ്റ്റ് ആശുപത്രിയിലെത്തിയാണു രേഖപ്പെടുത്തിയത്. ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിRead More