പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ നിർണ്ണായക സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. മുഖ്യപ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് നേരത്തെ പോലീസിന് നൽകിയ മൊഴികളിൽ നിന്നും കോടതിയിൽ പിന്മാറിയത്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്. കൊലപാതകം നടക്കുന്നതിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് രാധാകൃഷ്ണൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇയാൾ ഇത് പൂർണ്ണമായും നിഷേധിച്ചു. [&Read More
Tags :Double Murder
മഞ്ചേശ്വരം: ഏകമകളെയും ബന്ധുവിനെയും കുത്തിക്കൊലപ്പെടുത്തിയ ഉമ്മർ ഫാറൂഖ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ്. വ്യാജ പാസ്‌പോർട്ട് കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്. ഗൾഫിൽ നിന്നെത്തിയ ഉമ്മറിനെ വിമാനത്താവളത്തിൽ വെച്ച് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 40 ദിവസത്തെ റിമാൻഡിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, കൃത്യം നടത്തുന്നതിനായി കത്തി മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നതായാണ് കരുതുന്നത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉമ്മർ ഫാറൂഖിന്റെ മകൾ ജുമൈല (18), ഭാര്യയുടെ സഹോദരീ ഭർത്താവ് ഷേക്കുഞ്ഞി [&Read More
ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ
മഞ്ചേശ്വരം: കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞ് (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ജുമൈല (19) കൊല്ലപ്പെട്ടിരുന്നു. ഇതോടെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വിദേശത്തുനിന്ന് രണ്ട് മാസം മുൻപെത്തിയ ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് താഹിറയും മകൾ ജുമൈലയും ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി [&Read More
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലവിളിച്ചുകൊണ്ട് സുൽഫിയത്ത് പരുക്കേറ്റ [&Read More