31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Drug Bust

Kerala

ലഹരി വിൽപനയും ലൈംഗിക ചൂഷണവും; മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: യുവാക്കളെ ഹോട്ടൽ മുറികളിലെത്തിച്ച് ലഹരി കൈമാറുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവന്ന സംഭവത്തിൽ ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ട് നജീബ് ഖാൻ പിടിയിലായി. മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഇയാളെ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് 4 ഗ്രാം എംഡിഎംഎയുമായാണ് എക്സൈസ് സംഘം പിടികൂടിയത്. സ്പോർട്സ് ക്വാട്ടയിൽ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ച നജീബ് നിലവിൽ അവിടെ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇയാൾ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നത്. ബെംഗളൂരുവിൽ നിന്ന് [&Read More

Kerala

കോതമംഗലത്ത് രണ്ടു ലക്ഷത്തിന്റെ രാസലഹരിയുമായി 18കാരിയും യുവാവും എക്സൈസ് പിടിയിൽ

കോതമംഗലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37.229 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടിയത്. ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രതികൾ ദിവസങ്ങളായി [&Read More

Kerala

വധൂഗൃഹത്തിലെ മണിയറയിലെ ശുചിമുറിയിൽ എംഡിഎംഎ ഒളിപ്പിച്ചു; നവവരൻ അറസ്റ്റിൽ

തിരൂർ: നവവധുവിന്റെ വീട്ടിലെ മണിയറയിൽ ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച നവവരൻ പോലീസ് പിടിയിലായി. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലത്തെ നിലയിലുള്ള മണിയറയിലെ ശുചിമുറിയിൽ നിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്. പ്രതി സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് നേരത്തെ പോലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വധുവിന്റെ വീട്ടിലും ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കാറിൽ നിന്നും വീട്ടിൽ [&Read More

Main story

വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ 6

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളി യുവാക്കൾ പിടിയിൽ. തായ്‌ലൻഡിൽ നിന്നും രണ്ട് വിമാനങ്ങളിലായി എത്തിയ ഐടി ജീവനക്കാരായ യുവാക്കളെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. രണ്ട് സംഘങ്ങളായാണ് ഇവർ ലഹരിക്കടത്തിന് എത്തിയത്. ആദ്യമെത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ വിശദമായി പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നടത്തിയ പരിശോധനയിൽ ബാഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 15 കിലോ [&Read More

Main story

‘മെത്താംഫെറ്റമിൻ,എൽഎസ്ഡി സ്റ്റാംപുകൾ,കഞ്ചാവ്’: ലഹരി കൈമാറാനെത്തിയ അഞ്ജു കൃഷ്ണയും സംഘവും പോലീസ് പിടിയിൽ

ചെന്നൈ: മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് എന്നിവയുമായി ലഹരി കൈമാറാനെത്തിയ മലയാളി യുവനടി അഞ്ജു കൃഷ്ണയും സംഘവും ചെന്നൈയിൽ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് വലവിരിച്ചാണ് സംഘത്തെ കുടുക്കിയത്. തമിഴ് ചിത്രം ‘വെള്ളിമലൈ’, ജോജു ജോർജ് ചിത്രം ‘ആരോ’ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു കൃഷ്ണ. അഞ്ജുവിനൊപ്പം തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെശപ്പാക്കം സ്വദേശി വിഘ്‌നേശ്വരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി [&Read More

Kerala

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്: ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അതിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ​ബീച്ചിലെത്തിയ സന്ദർശകരാണ് ഒരാൾ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.Read More

Kerala

പുതുവത്സരദിനത്തിൽ തിരുവനന്തപുരത്ത് വീട് വളഞ്ഞ് പോലീസിന്റെ ലഹരിവേട്ട; ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം

തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് നടത്തിയ ലഹരിവേട്ടയിൽ എംബിബിഎസ് ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഐടി ജീവനക്കാരനും ഉൾപ്പെടെ ഏഴുപേർ പിടിയിൽ. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘമാണ് കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽ നിന്ന് ഇവരെ പിടികൂടിയത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34), ബിഡിഎസ് വിദ്യാർത്ഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27), ഐടി ജീവനക്കാരനായ കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), ലഹരി മാഫിയ സംഘത്തിലെ കണ്ണികളായ നെടുമങ്ങാട് സ്വദേശി അസിം (29), [&Read More