19/10/2026
[fontresizer_tawhidurrahmandear_widget]

Tags :drug bust Malappuram

Kerala

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പിടിയിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചപ്പോഴാണ് ഇവർ പിടിയിലായത്. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്‌മിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മിനു ജാസ്‌മിൻ യൂട്യൂബറാണ്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Read More